FAN - Stardom Vs Celebrity Worship | Rating : 3.5/5
ചെന്നൈ എക്സ്പ്രസ്സ്, ഹാപ്പി ന്യൂ ഇയർ, ദിൽവാലെ, എന്നീ സിനിമകൾക്ക് ശേഷം ഷാറൂക്ക് ഖാൻ എന്ന നടന്റെ തിരിച്ച് വരവാണു 'ഫാൻ'.
ദില്ലിയിൽ ഒരു ഇന്റർനെറ്റ് കഫേ നടത്തുന്ന ഗൗരവ് ചന്ദന(ഷാറൂക്ക് ഖാൻ) എന്ന യുവാവിന്റെ കഥയാണു 'ഫാൻ'. ആര്യൻ ഖന്ന( ഷാറൂക്ക് ഖാൻ) എന്ന സൂപ്പർ താരത്തിന്റെ കടുത്ത ആരാധകനാണു ഗൗരവ്. സ്വന്തം identity പോലും വേണ്ടെന്ന് വച്ച് ജൂനിയർ ആര്യൻ ഖന്ന എന്ന് സ്വയം വിളിക്കുന്ന, അങ്ങനെ അറിയപ്പെടാൻ ആഗ്രഹിക്കുന്ന ഭ്രാന്തനായ ഫാൻ ആയും, ഗൗരവിന്റെ ദൈവമായ ബോളിവുഡിലെ താര രാജാവായ ആര്യൻ ഖന്ന ആയും ഷാറൂക്ക് അത്യുഗ്രൻ പ്രകടനമാണു കാഴ്ചവച്ചത്. ഷാറൂക്കിന്റെ അഭിനയ ജീവിതത്തിൽ എന്നും ഓർമിക്കപ്പെടുന്ന ഒരു കഥാപാത്രമായിരിക്കും ഗൗരവ് എന്നത് നിസംശയം പറയാം. ഗൗരവ് നിങ്ങളെ വിസ്മയിപ്പിക്കും, തീർച്ച. താരാരാധനയുടെ മൂർധന്യാവസ്ഥയിലെത്തിയ ഗൗരവ് പലപ്പോഴും ഒരു സൈക്കോ ആയി ബിഹേവ് ചെയ്യുന്നത് കാണാം. ഗൗരവിന്റെ ആരാധനയുടെ ആഴയും പരപ്പും വരച്ച് കാട്ടിയ ഒന്നാം പകുതി വളരെ രസകരവും, ഒട്ടും മുഷിപ്പിക്കാത്തതുമായിരുന്നു.
ഒരു പ്രത്യേക സാഹചര്യത്തിൽ തന്റെ കൺകണ്ട ദൈവമായ ആര്യൻ ഖന്നക്കെതിരെ ഗൗരവ് തിരിയുന്നു, പിന്നീട് ഇവർ തമ്മിലുള്ള പോരാണു 'ഫാൻ'ഇന്റെ രണ്ടാം പകുതി. അമ്പരിപ്പിച്ച ഒന്നാം പകുതിക്ക് ശേഷം ഒരു ത്രില്ലർ ആവാൻ ശ്രമിച്ച രണ്ടാം പകുതി ഒരല്പം നിരാശപ്പെടുത്തി. ഇടയ്ക്കൊക്കെ നഖം കടിക്കേണ്ടതിനു പകരം തല ചൊറിയേണ്ടി വന്നു. ചിത്രത്തിലെ വി.എഫ്.എക്സ് വർക്കുകൾ അതിഗംഭീരമാണു, അതുപോലെ തന്നെ പശ്ചാത്തല സംഗീതവു. രണ്ടാ പകുതിയിലെ വേഗതക്കുറവും ഇടയ്ക്ക് അനുഭവപ്പെട്ട നേരിയ ഇഴച്ചിലും മനീഷ് ശർമ്മയുടെ മേക്കിങ്ങിന്റെ അപാകത തന്നെയാണു.
താരത്തിന്റെയും ആരാധകന്റെയും ചുമലുകളിൽ ഒരുപോലെ തെറ്റ് ചുമത്തി, അനിവാര്യമായ ക്ലൈമാക്സോടെ സിനിമ അവസാനിച്ചപ്പോൾ ഗൗരവ് എന്ന ചെറുപ്പക്കാരൻ കുറച്ച് നേരത്തേക്കെങ്കിലും മനസ്സിൽ നിൽക്കുന്നു. എപ്പോൾ വേണമെങ്കിലും തകർന്നേക്കാവുന്ന ഒന്നാണു താര പദവി എന്നും, പരിധി കടക്കാൻ പാടില്ല ആരാധനയെന്നും ഒരേ സമയം ചിത്രം പറയുന്നുണ്ട്.
തീർച്ചയായും ഒരു തവണ കാണാവുന്ന ഒരു നല്ല ചിത്രമാണു 'ഫാൻ', കിംഗ് ഖാൻ ആരാധകർക്ക് മനസ്സിൽ തട്ടുന്ന ഒരുപാട് നല്ല മുഹൂർത്തങ്ങളുണ്ട് ചിത്രത്തിൽ.
0 comments:
Post a Comment