ജേക്കബിന്‍റെ സ്വര്‍ഗരാജ്യം.
ശരിക്കും ഈ സ്വര്‍ഗരാജ്യം ഉണ്ടോ? ഉണ്ട്. നമ്മുടെയൊക്കെ കുടുംബങ്ങളാണ് യഥാര്‍ത്ഥ സ്വര്‍ഗരാജ്യം.
ജേക്കബ് സക്കറിയ എന്ന വ്യവസായിയുടെയും കുടുംബത്തിന്‍റെയും സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെയും കഥയാണ് ജേക്കബിന്‍റെ സ്വര്‍ഗരാജ്യം.

നാട്ടിലെ ഓര്‍മ്മകള്‍ എന്നും വിദേശത്ത് കഴിയുന്നവര്‍ക്ക് പ്രിയപ്പെട്ടതാണ്.ഒരു മലയാളി മലയാളി ആകുന്നത് ഒരു KSRTC ബസ്സില്‍ കയറുമ്പോഴാണ്.KSRTC ബസ്സും ഓണവും പുട്ടും കടലയുമെല്ലാം എന്നും നല്ല ഓര്‍മ്മകളാണ്.
ലോകത്തിന്‍റെ ഏതൊരു കോണില്‍ ചെന്നാലും ഒരു മലയാളി ഉണ്ടാകുമെന്ന് തമാശയ്ക്ക് പറയാറുണ്ട്. എന്നാല്‍ അത് തമാശയായി തള്ളിക്കളയേണ്ട ഒന്നല്ല. പിറന്ന മണ്ണും കൂടപ്പിറപ്പുകളെയും വിട്ട് അന്യദേശത്ത് അവര്‍ വിയര്‍പ്പോഴുക്കുന്നു.
വ്യതസ്തങ്ങളായ വിഷയങ്ങള്‍ വ്യതസ്തമായ രീതിയില്‍ അവതരിപ്പിച്ച് എന്നും വിനീത് ശ്രീനിവാസന്‍ പ്രേക്ഷകസ്നേഹം നേടിയിട്ടേയുള്ളു. മലര്‍വാടി ആര്‍ട്സ് ക്ലബ്ബില്‍ സൗഹൃദം. തട്ടത്തിന്‍ മറയത്തില്‍ പ്രണയം. തിരയില്‍ ഒരു സാമൂഹികവിഷയം. ഇതില്‍ നിന്നെല്ലാം വ്യതസ്തമായി ഒരു കുടംബത്തിന്‍റെ കഥയാണ് ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തില്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്.

രഞ്ജി പണിക്കര്‍ ജേക്കബ് എന്ന കഥാപാത്രം വളരെയതികം മികവുറ്റ രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കുടുംബത്തെ അത്രയതികം സ്നേഹിക്കുന്ന ഒരു പിതാവാണ് ജേക്കബ്.
നിവിന്‍ പോളിയുടെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ജെറി. മുന്‍ സിനിമകളില്‍ നിന്ന് വിഭിന്നമായി നിവിന്‍ ജെറിയെ അവതരിപ്പിച്ചിട്ടുണ്ട്.
ശ്രീനാഥ് ഭാസിയും ലക്ഷ്മി രാമകൃഷ്ണനും ഐമയും സ്റ്റേസനും റെബയും വിനീതും ആശ്വിനും അജുവും ടി.ജെ. രവിയും സായ് കുമാറും തുടങ്ങി ചിത്ത്രത്തിലെ എല്ലാ കഥാപാത്രങ്ങളും അവരുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
ജോമോന്‍ ടി ജോണിന്‍റെ ചായാഗ്രഹണവും ഷാന്‍ റഹ്മാന്‍റെ സംഗീതവും മികവേറിയതാണ്.
ഏതൊരു പ്രായക്കാര്‍ക്കും കണ്ടിരിക്കാവുന്ന ഒരു നല്ല കുടുംബചിത്രം.
ജേക്കബിന്‍റെ സ്വര്‍ഗരാജ്യം.
ജേക്കബിന്‍റെ സ്വര്‍ഗരാജ്യം.
Again #Vineeth_Sreenivasan Movie Magic
Watch Trailer
0 comments:
Post a Comment