"വേലയില്ല പട്ടതാരി", ഈ സിനിമ കാണാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ കുറവായിരിക്കും സൌത്ത് ഇന്ത്യയില്‍.കാരണം ഒരു എഞ്ചിനീയറിംഗ് പഠിച്ച ഒരു വ്യെക്തിയുടെ ജീവിതമായിരുന്നു "വേലയില്ല പട്ടതാരി" .
വേല്‍രാജ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നതിനോടൊപ്പം ഒരുപാട് അവാര്‍ഡുകളും വാരികൂട്ടി ഈ ചിത്രം.ഈ സിനിമയുടെ വിജയമായിരുന്നു ഡയറക്ടര്‍ വേല്‍രാജിനും ധനുഷിനും വീണ്ടും ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ പ്രജോധനമായിതീര്‍ന്നത്.
ഒക്ടോബര്‍ മാസം (2014) ആയിരുന്നു ഇരുവരും വീണ്ടും ഒന്നിച്ച് സിനിമ ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്ത് വിട്ടത്.ഒരു മാസം പിന്നിട്ടപ്പോള്‍ താനും ഈ സിനിമയുടെ ഭാഗമാകുന്നു എന്ന് ആമി ജാക്സന്‍ ട്വിറ്റെറിലൂടെ അറിയിച്ചു.ഇതിനുതൊട്ടുപിന്നാലെ സാമന്ത യും ഈ ടീമിനൊപ്പം ചേര്‍ന്നു.
പക്ഷെ മുന്‍ ചിത്രമായ "വേലയില്ല പട്ടതാരി" യുടെ തുടര്‍ച്ചയല്ല ഈ ചിത്രം എന്നാണ് വേല്‍രാജ് അറിയിച്ചത്.പേര് നല്‍കാതെയായിരുന്നു ഈ പുതുചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. ആദ്യം "വി.ഐ.പി ടു" എന്ന് പേരിട്ട ചിത്രം പിന്നീട് "ടീ കട രാജാ" എന്നാക്കി മാറ്റി,എന്നാല്‍ ഒടുവില്‍ "തങ്ക മകന്‍" എന്ന പേരില്‍ ചിത്രം നാമകരണം ചെയ്തു.
ധനുഷിന്റെ ഭാര്യാ യായാണ് സാമന്ത ചിത്രത്തില്‍ എത്തുന്നത്.രാധിക ശരത്ത് കുമാര്‍ ആണ് ധനുഷിന്റെ അമ്മയായി തങ്കമകനില്‍ എത്തുക. ജൂലൈ 2015 ല്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തികരിച്ചു.അനിരുദ്ധിന്‍റെതാണ് സംഗീതം, 4 ഗാനങ്ങള്‍ ആണ് തങ്കമകനില്‍ ഉള്ളത്.കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ നാലു ഗാനങ്ങളും പുറത്തിറങ്ങിയത്.ഈ ഗാനങ്ങള്‍ ഒക്കെ ധനുഷിന്റെ രചനകളാണ്. ഇതില്‍ ശ്വേത മോഹന്‍ പാടിയ 'എന്ന സൊല്ല' എന്ന ഗാനം എല്ലാവരുടെയും മനസ്സ് കീഴടക്കിയിരിക്കുകയാണ്.
വന്‍ പ്രതീക്ഷയിലാണ് ധനുഷ് ആരാധകര്‍ ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്,നമുക്കും കാത്തിരിക്കാം മനസ്സുനിറയാന്‍, നല്ലൊരു സിനിമയ്ക്ക് വേണ്ടി....
0 comments:
Post a Comment