സൂര്യ നായകനായെത്തുന്ന 24 ന്‍റെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് ഇന്നലെയായിരുന്നു,സൂര്യ തന്‍റെ ട്വിറ്റെര്‍ അക്കൗണ്ട് വഴിയായിരുന്നു 24 ന്‍റെ ഫസ്റ്റ് ലൂക്ക് പോസ്റ്ററുകള്‍ ഔദ്യോഗികമായി പുറത്ത് വിട്ടത്.പതിവ് ഫസ്റ്റ് ലുക്ക് പോസ്റ്ററുകളില്‍നിന്ന് വെത്യസ്തമായാണ് പോസ്റ്റര്‍ ഡിസെയ്ന്‍.ഫസ്റ്റ് ലൂക്കില്‍ തന്നെ ഒരുപാട് രഹസ്യങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ട്,ഒറ്റ നോട്ടത്തില്‍ നമുക്കത് മനസിലാകുകയുമില്ല,സൂക്ഷ്മ നിരീക്ഷണത്തിലൂടെ സൂര്യയുടെ മുന്‍ചിത്രം അതായത് അഞ്ചാനിലെ ചില ചിത്രങ്ങള്‍ ഇതിനിടയില്‍ ഒളിഞ്ഞുകിടക്കുന്നതായി കാണാം.പക്ഷെ, ആരാധകരെ വളരെ നിരാശയാക്കിയ ഒരു ചിത്രമായിരുന്നു അഞ്ചാന്‍.
പുതിയൊരു ചിത്രത്തിന്‍റെ ഫസ്റ്റ് ലൂക്ക് പോസ്റ്ററില്‍ എന്തിനു പരാജയപ്പെട്ട ചിത്രത്തിന്‍റെ അടയാളങ്ങള്‍ കൊടുതിരിക്കുന്നു എന്നത് ചിന്തിക്കേണ്ട ഒരു വസ്തുതയല്ലേ?,എല്ലാ തിരിച്ചുപിടിക്കാനുള്ള ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് തന്നെയല്ലേ ഇതൊക്കെ സൂചിപ്പിക്കുന്നത്?,പരാജയപെട്ട മുന്‍ചിത്രത്തിലെ നായികയോടൊപ്പം തന്നെ അടുത്ത ചിത്രത്തില്‍ വീണ്ടും അഭിനയിക്കാന്‍ ഒരു നടന്‍ തയ്യാറാകുമോ!.
24 ന്‍റെ അണിയറപ്രവര്‍ത്തകരുടെ വന്‍ ആത്മവിശ്വാസമല്ലെ അവര്‍ നമുക്ക് മുന്നിലേക്ക് ഫസ്റ്റ്ലുക്ക് പോസ്റ്ററിലൂടെ വച്ചുനീട്ടുന്നത്?.
പറയാന്‍ ഒന്നേ ഉള്ളു,
"ഒരു വന്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ് സൂര്യയില്‍ നിന്ന് പ്രതീക്ഷിച്ചുകൊള്ളുക".....
0 comments:
Post a Comment