Captain America Civil War English Movie Rating : 4/5
ക്യാപ്റ്റൻ അമേരിക്ക സിവിൽ വാർ : മാർവേൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ മറ്റോരു ട്വന്റി ട്വന്റി അതാണ് ഈ ചിത്രം. ട്രെയിലറും ടി വി സ്പോട്സ് എല്ലാം കണ്ടപ്പോൾ മ്മടെ ക്യാപ്റ്റൻ പേരിന് മാത്രമാക്കുമോ എന്ന് ഭയമുണ്ടാർന്നു പക്ഷേ ആ ഭയം പടം തുടങ്ങി ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ മാറി കിട്ടി , മ്മടെ ക്യാപ്റ്റൻ തന്നെ താരം. കഥയെ കുറിച്ചും അവയെ നിയന്ത്രിക്കുന്ന മുഹൂർത്തങ്ങളെ കുറിച്ച് വിവരിച്ചു സമയം കളയുന്നില്ല. സിനിമയിൽ ഒരുപാട് ഹീറോസ് വന്ന് പോക്കുന്നു എന്നാൽ ചിലർ അവരുടെ സ്ഥാനം വ്യക്തമാക്കുന്നു. ബ്ലാക്ക് പാന്തേർ, വാണ്ട , ഫാൽകോൺ , നാടാഷ എന്നിവർ ത്രില്ലുകൾ നല്കി പടത്തിന്റെ ലെവൽ മാറ്റി. ഇടക്ക് കേറി വരുന്ന സ്പൈഡർമാൻ ചുമ്മാ പൊളിച്ച് അടക്കി , എന്നാ വിറ്റ് അടിയ പയ്യൻസ്.
ഇനി പടത്തിലെ മെയിൻ പോസ്റ്റർ ബോയ്സ് ക്യാപ്റ്റനും ടോണിയും , അപ്പറത്തെ ചില കോമിക് വേൽഡിൽ ഉള്ള പോലെ "അയ്യോ എന്റെ അമ്മ" എന്ന് പറഞ്ഞോണ്ടുള്ള യുദ്ധമാർന്നില്ല ഇവരുടേത്. ഇവർ തമ്മിൽ ഉള്ളവെടുത്ത യുദ്ധത്തിൽ സൗഹൃദം , ജനനന്മ , സ്നേഹം , വിഷമം അങ്ങനെ എല്ലാം പ്രകടമായിരുന്നു. സിനിമയിൽ ഇവരെക്കാൾ ഏറെ ഇഷ്ടപ്പെട്ടത് ക്യാപ്റ്റന്റെ ഉറ്റ സുഹൃത്തായ ബക്കിയെയാണ് , അതെ വിന്റർ സോൾഡ്‌ജിയർ തന്നെ. ഒരേ സമയം നമ്മുടെ ചെറിയ വെറുപ്പും സഹതാപവും ഏറ്റു വാങ്ങപ്പെടുന്നതും എന്നാൽ അതിനേക്കാൾ ഏറെ നമ്മുടെ ശ്രദ്ധ അദ്ദേഹത്തിലേക്ക് തന്നെ തിരിച്ചു കൊണ്ട് വരുന്ന ഒരു തരം മാജിക് പ്രകടനം.

സിനിമയിൽ ഉടനീളം ത്രിൽ നിലനിർത്തി കൊണ്ട് പോകുന്ന ഹെൻറി ജാക്കമാന്റെ സംഗീത മേഖലയെ എത്ര പ്രശംസിച്ചാലും മതി വരില്ല. വളരേ ക്രിസ്പും ഷാർപ്പ് കട്ട്സോട് കൂടിയുള്ള എഡിറ്റിംഗ് സിനിമയുടെ അവതരണത്തിന് വീണ്ടും മികവ് കൂട്ടി. വലിയ ക്യാമറ മാജിക് ഒന്നും കാണിച്ചില്ലെങ്കിലും സാധാരണ സൂപ്പർഹീറോ പടങ്ങളിലേത് പോലെ തന്നെ ഛായാഗ്രഹണവും ശരാശരിയിൽ ഒതുങ്ങി കൂടി.
മാർവേൽ സിനിമക്കളുടെ vfx/cgi എഫിക്ട്സിനെ പറ്റി ഇപ്പോൾ പറഞ്ഞാൽ ഞാൻ ഇതുവരെ എഴുതി ബോർ അടിപ്പിച്ചതിനെക്കാൾ ഭീകരമാവും ആ അവസ്ഥ , ഇനിയും നിങ്ങൾ ഇത് വായിക്കുകയാണോ?? എങ്കിൽ നിർത്തിക്കൊളൂ എന്നിട്ട് തിയേറ്ററിൽ പോയി കഴിവതും 3D വിസ്മയത്തിൽ തന്നെ ഭൂമിയിലെ മഹനീയരായ ഹീറോകൾ തമ്മിലുള്ള യുദ്ധം കണ്ട് ആവശഭരിതരായി തിരിച്ചു വരു....
0 comments:
Post a Comment