ജെയിംസ് & ആലീസ്
ദൃശ്യ വിസ്മയങ്ങള്‍ കൊണ്ട് പ്രേക്ഷകരെ വിസ്മയിപിച്ച സുജിത് വാസുദേവ് എന്നാ ക്യാമറമാന്‍ തന്റെ ആദ്യ സിനിമ സംവിധാനത്തിന് തിരഞ്ഞെടുക്കുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നത് സാധാരണ എല്ലാ ആഴ്ചയും വന്നുപോകുന്ന വെറും ഒരു മലയാള സിനിമ ആയിരിക്കരുത് അത്.. മലയാളത്തില്‍ പരീക്ഷണ സിനിമകള്‍ വന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് സുജിത്തും തിരഞ്ഞെടുത്തത് അത്തരം ഒരു ഫാന്റസി സിനിമ പരീക്ഷണം തന്നെയായിരുന്നു..
പക്ഷെ ആ ഫാന്റസി സിനിമ എല്ലാതരം പ്രേക്ഷകരിലെക്കും എത്തിക്കാന്‍ സുജിത്തിന് കഴിഞ്ഞോ എന്നത് ചോദ്യമായി അവശേഷിക്കുന്നു തിയേറ്റര്‍ പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കുമ്പോള്‍..മരണത്തിനും ജീവിതത്തിനും ഇടയില്‍ ഉള്ള ഒരു നേര്ത്ത നിമിഷം... ആ നിമിഷത്തില്‍ മരണാസന്നനായി കിടക്കുന്ന ഏതൊരു വ്യക്തിയുടെയും അബോധമനസ്സില്‍ അതുവരെ ചെയ്തു കൂട്ടിയ പ്രവര്ത്തിുകളുടെ ഒരു കണക്കെടുപ്പ് നടന്നു കൊണ്ടിരിക്കും.. ഈ ലോകം ഉപേക്ഷിച്ചു പോകുന്നതിനു മുന്പ്ന ആ വ്യക്തിക്ക് എല്ലാം മനസിലാക്കി കൊടുക്കുന്ന ആ നിമിഷം.. അത് ഒരു ഫാന്റസി രൂപത്തില്‍ രണ്ടാം പകുതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ ഇവിടെ..
ആദ്യ പകുതി ത്രില്ലെര്‍ bgm ല്‍ ഒരുക്കിയ ഒരു മനോഹര കുടുംബ കഥ.. പ്രേക്ഷകരെ അക്ഷരാര്ത്ഥത്തില്‍ ഞെട്ടിക്കുന്ന ഇന്റെര്‍വല്‍ ബ്ലോക്ക്.. തുടര്ന്ന് രണ്ടാം പകുതിയില്‍ ഫാന്റസിയിലേക്കുള്ള ജനര്‍ മാറ്റം... സിനിമയുടെ ജനര്‍നെ കുറിച്ച് സിനിമ ഇറങ്ങുന്നതിനു മുന്‍പ് പ്രേക്ഷകര്ക്ക് ഒരു സൂചന കൊടുക്കേണ്ടത് സംവിധായകന്റെ കടമ ആണ്... അത് ചെയ്യാതിരുന്ന സംവിധയകന്റെ ഈ പരീക്ഷണം എത്ര മാത്രം പ്രേക്ഷകര്‍ സ്വീകരിക്കും എന്നത് കാത്തിരുന്നു കാണേണ്ടി വരും...
രണ്ടാം പകുതി പലര്ക്കും ഒരു ബൈബിള്‍ ക്ലാസ്സ് ആയി തോന്നിയേക്കാം.. ഭര്ത്താവും ഒരു കൊച്ചിന്റെ അപ്പനും ആയതു കൊണ്ടാകും പല സീനുകളും കൂടുതല്‍ ഫീല്‍ നല്‍കി.. പിന്നെ സംവിധായകന്‍ വളരെ സമയം എടുത്തു കഥ പറഞ്ഞിരിക്കുന്നതുകൊണ്ടു സിനിമ വളരെ വളരെ പതുക്കെ ആണ് മുന്നോട് പോകുന്നത്... പക്ഷെ ആ ഒരു മെല്ലെപോക്ക് തന്നെ ആണ് സിനിമയുടെ ഭംഗിയും... അതുപോലെ ദൃശ്യഭംഗിയാല്‍ സമ്പന്നമാണ് സിനിമ..
മാറികൊണ്ടിരിക്കുന്ന മലയാള സിനിമയിലേക്ക് സുജിത് എന്നാ സംവിധായകന്റെ ധീരമായ പരീക്ഷണം തന്നെയാണ് ജെയിംസ് & ആലീസ്.. ഒപ്പം ഈ സിനിമയുടെ സ്ക്രിപ്റ്റ് കേട്ട ശേഷം ഇതില്‍ സഹകരിക്കാന്‍ പ്രിത്വി എടുത്ത തീരുമാനത്തിനും ഒരു പൊന്‍തൂവല്‍.. എന്നും ക്ലീഷേ സിനിമ കാണുമ്പോള്‍ വ്യത്യസ്തതക്ക് വേണ്ടി മുറവിളിക്കൂട്ടുന്ന പ്രേക്ഷകര്ക്ക് നല്ല ഒരു വ്യത്യസ്ത അനുഭവം തന്നെ ആയിരിക്കും ഈ സിനിമ.. സിനിമ കഴിഞ്ഞപ്പോള്‍ നിര്ത്താതെ ഉള്ള കൂവലിന് സാക്ഷി ആകേണ്ടി വന്നതുകൊണ്ട് പറയുവാ കൂടുതല്‍ പരീക്ഷണങ്ങള്‍ മലയാളത്തില്‍ സംഭവിക്കാന്‍ ഇത്തരം കൊച്ചു പരീക്ഷണ സിനിമകള്‍ വിജയിപ്പിക്കേണ്ടത് നമുടെ കടമയാണ്..
0 comments:
Post a Comment