Leela Malayalam Movie Rating : 2.5/5
ഉണ്ണി ആറിന്റെ ലീല എന്ന ചെറുകഥ സിനിമയാകുന്നു എന്ന് പറഞ്ഞപ്പോള്‍ വല്ലാത്തൊരു ആകാക്ഷയായിരുന്നു, ആര് കുട്ടിയപ്പനാകും, പിള്ളേച്ചനാകും, ലീലയാകും... എല്ലാം തീരുമാനിച്ച് കഴിഞ്ഞപ്പോള്‍ സിനിമയായാല്‍ ഇതെങ്ങനെയുണ്ടാവും എന്നായി ആകാക്ഷയുടെ ഘതി. വായിച്ചറിഞ്ഞ കഥയ്ക്ക് പൂര്‍ണമായൊരു ചിത്രം ലീല എന്ന സിനിമ നല്‍കി.
കഥയില്‍ ഉള്ളത് അങ്ങനെ വാര്‍ത്തെടുത്തിട്ടല്ല കഥാകാരന്‍ ഉണ്ണി ആര്‍ തിരക്കഥ എഴുതിയിരിക്കുന്നത്. കഥാപാത്രങ്ങളുടെ അളവു കോല്‍ അറിഞ്ഞ സംവിധായകന്‍ രഞ്ജിത്ത് അതിനെ കൃത്യമായ രീതിയില്‍ ഉപയോഗപ്പെടുത്തു. ഒരു ആനയുടെ കൊമ്പിനിടയില്‍ വച്ച് ഒരു സ്ത്രീയെ ഭോഗിക്കുന്നത് സ്വപ്‌നം കാണുന്ന കുട്ടിയപ്പന്‍ അത് നേടാന്‍ നടത്തുന്ന പ്രയാണമാണ് ലീല എന്ന ചിത്രം.
ഈ പ്രയാണത്തില്‍ അയാള്‍ക്ക് കൂട്ടായി സുഹൃത്ത് പിള്ളേച്ചനും കൂടുന്നു. ഒടുവില്‍ ഒരു പതിനാറ് കാരിയെ അതിന് വേണ്ടി കണ്ടെത്തി. കുട്ടിയപ്പന്‍ അവളെ ലീല എന്ന് വിളിച്ചു... പിന്നീട് എന്ത് സംഭവിയ്ക്കുന്നു എന്നത് കഥയാണ്. അവതരണമാണ് ലീല എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. വളരെ ഭംഗിയോടെ രഞ്ജിത്ത് ആ കര്‍മ്മം നിര്‍വ്വഹിച്ചു. കുട്ടിയപ്പനെയും ലീലയെയുമൊക്കെ സൃഷ്ടിച്ചുണ്ടാക്കിയ ഉണ്ണി ആര്‍ തന്നെ പ്രേക്ഷകര്‍ വായിച്ചറിഞ്ഞ കഥയോട് നീതി പുലര്‍ത്തിയാണ് തിരക്കഥ എഴുതിയത്. അത് രഞ്ജിത്തിന് കൃത്യമായ ഒരു ചിത്രം നല്‍കിയിരുന്നു.
ബിജിപാലിന്റെ പശ്ചാത്തല സംഗീതവും പ്രശാന്ത് രവീന്ദ്രന്റെ ഛായാഗ്രഹണ ഭംഗിയും സംവിധായകനൊപ്പം സഞ്ചരിച്ചു. അഭിനയത്തെ കുറിച്ച് പറയുകയാണെങ്കില്‍, കുട്ടിയപ്പനായി ബിജു മേനോനെ അല്ലാതെ മറ്റൊരു നടനെ സങ്കല്‍പ്പിക്കുക വയ്യ. സംസാര രീതികൊണ്ടും, അഭിനയം കൊണ്ടും ബിജു മേനോന്‍ എന്ന അഭിനേതാവിനെ കണ്ടില്ല. പിള്ളേച്ചനായി എത്തിയ വിജയരാഘവന്‍ വീണ്ടും വീണ്ടും തന്റെ അഭിനയ മികവ് തെളിയിക്കുന്നു.
തന്മയത്വത്തോടെയുള്ള അഭിനയിത്തിലൂടെ പാര്‍വ്വതിയും ശ്രദ്ധേയായി എടുത്ത് പറയേണ്ടത് ജഗദീഷിന്റെ അഭിനയമാണ്. വെറും കോമഡി താരം മാത്രമല്ല താനെന്ന് പല തവണ ജഗദീഷ് കാണിച്ചു തന്നതാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമായിരിക്കും ഇനി ലീല. സുരേഷ് കൃഷ്ണ, സുധീര്‍ കരമന, കൊച്ചു പ്രേമന്‍, പ്രിയങ്ക തുടങ്ങിയവരും അവരവരുടെ വേഷത്തോട് നീതി പൂലര്‍ത്തി
0 comments:
Post a Comment