ട്രിപ്പിൾ എക്സ് സീരിസിലെ മൂന്നാം ചിത്രം കാഴ്ചയുടെ ദുരന്തമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. വിൻ ഡീസലിന്റെ ഫാസ്റ്റ് ആൻഡ് ഫ്യൂറിയസ് ചിത്രങ്ങൾ മനസ്സിൽ വെച്ച് ആരും ഈ ചിത്രം കാണാൻ പോകരുത്. ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രം എന്ന പ്രത്യേകതയുണ്ടെങ്കിലും, ദേസി ചുവയുള്ള കുറച്ചു ഇംഗ്ലീഷ് ഡയലോഗുകളും ചുരുക്കം ആക്ഷൻ രംഗങ്ങളും മാത്രമാണ് ദീപികയുടെ ചിത്രത്തിലെ സംഭാവന.
മിലിട്ടറി ഉപഗ്രഹങ്ങളെ നിയന്ത്രിച്ച് സ്ഫോടനങ്ങൾ ഉണ്ടാക്കുന്ന യന്ത്രം തീവ്രവാദികളുടെ കയ്യിൽനിന്ന് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി നിയോഗിക്കപ്പെടുന്ന നായകനും വിഭിന്ന കഴിവുകളുള്ള കൂട്ടാളികളും നടത്തുന്ന യാത്രകളും, നേരിടേണ്ടി വരുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൻറെ ഇതിവൃത്തം.

വിൻ ഡീസൽ, ടോണി ജ, ഡോണി എൻ, സാമുവൽ ജാക്സൺ അടക്കമുള്ള വൻതാരനിരയുണ്ടെങ്കിലും, വേവാത്ത കുറച്ചു ആക്ഷൻ രംഗങ്ങൾ കൂട്ടിയിണക്കിയ മസാല ആക്ഷൻ സിനിമയിലേക്ക് ഒതുങ്ങിപ്പോകുന്നു ചിത്രം.
മറ്റു റിലീസുകൾ ഇല്ലാത്തതു കൊണ്ട് എല്ലാ ആഴ്ചയും തിയേറ്ററിൽ പോയി സിനിമ കാണണം എന്ന് നിർബന്ധമുള്ളവർ മാത്രം ഈ ചിത്രത്തിന് തല വയ്ക്കുന്നതായിരിക്കും നല്ലത്, അല്ലാത്തവർ പുതിയ റിലീസുകൾക്ക് കാത്തിരിക്കുക.
0 comments:
Post a Comment